വാഷിംഗ്ടണ്‍: പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഒരുക്കിയ ഡിന്നറില്‍ പങ്കെടുത്തു.
സൗദി ഭരണം നിയന്ത്രിക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാനുള്ള ആദരസൂചകമായായിരുന്നു വൈറ്റ് ഹൗസിലെ ഔദ്യോഗിക ഡിന്നര്‍.
അഞ്ച് തവണ ലോക ഫുട്ബോളറിനുള്ള ബലോണ്‍ ദോര്‍ പുരസ്കാരം നേടിയ റൊണാള്‍ഡോ നിലവില്‍ സൗദി ക്ലബ്ബായ അല്‍ നസര്‍ എഫ്സിക്കുവേണ്ടിയാണ് കളിക്കുന്നത്.